കൂത്തുപറമ്പ്: പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായ വേങ്ങാട് കൂര്‍മ്പക്കാവ് ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ കര്‍മ്മം 22ന് നടക്കും. തന്ത്രി കീരാത്തില്ലത്ത് ശങ്കര നാരായണന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. 20ന് പുനര്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം ഏറ്റുവാങ്ങുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. 21ന് വിവിധ പൂജകള്‍. 22ന് രാവിലെ 11.45നും ഉച്ചക്ക് 3.32നും മദ്ധ്യേ പുനഃപ്രതിഷ്ഠാ ചടങ്ങ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: