തലശ്ശേരി: ജെസിഐ ടെലിച്ചറിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. എം.ശ്രീനിവാസ പൈ (പ്രസിഡണ്ട്), ജിജു, സി.സോമന് (സെക്രട്ടറി), റിജേഷ് കലാകാര്‍ (ട്രഷറര്‍) എന്നിവരാണ് സ്ഥാനമേറ്റത്. ദേശീയ അധ്യക്ഷന്‍ രാംകുമാര്‍ മേനോന് മുഖ്യാതിഥിയായി. ജേസിഐ ഫൗണ്ടേഷന് ചെയര്മാന് കെ.വല്ലഭ് ദാസ് മുഖ്യപ്രഭാഷണം നടത്തി. സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം അദ്ദേഹം നിര്‍വ്വഹിച്ചു. മേഖലാ ഉപാധ്യക്ഷന്‍ പ്രശാന്ത്, സുവര്‍ണ്ണ ജൂബിലി ആഘോഷ കമ്മറ്റി ചെയര്മാന് ഡോ.എം.സി.മോഹന്‍, കെ.സി.അബ്ദുള്‍ സലീം, കെ.ടി.ജഗദീഷ്, ഒ.കെ.രാജേഷ്, എം.വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ധര്‍മ്മടത്തെ ജെസി സ്പെഷ്യല്‍ സ്കൂളിനെക്കുറിച്ച് റംഷീദ് ഇല്ലിക്കല്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദര്‍ശനവും ജെസി അംഗങ്ങളുടെ കലാപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: