കണ്ണൂര്‍: മലയാള ചലച്ചിത്രങ്ങള്ക്കുളള 2016 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2016 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുളള ചിത്രങ്ങള്‍, 2016 ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ എന്നിവയാണ് പരിഗണിക്കുക. അപേക്ഷാ ഫോറവും നിബന്ധനകളും തിരുവനന്തപുരത്തുളള ചലച്ചിത്ര അക്കാദമി ഓഫീസ്, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഓഫീസുകള്‍, സിനിമാസംഘടനകളായ ഫിലിം ചേമ്പര്‍, മാക്ട, അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഫെഫ്ക എന്നിവിടങ്ങളില്‍ ലഭിക്കും. കഥാചിത്രങ്ങള്‍, ഓപ്പണ്‍ ഡി സി പി(അണ് ഇന്ററെപ്റ്റഡ്), ബ്ലുറെ ആയി സമര്‍പ്പിക്കേണ്ടതാണ്. അക്കാദമി വെബ്സൈറ്റായ ംംം.സലൃമഹമളശഹാ.രീാ ല്‍ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാം. തപാലില്‍ ലഭിക്കുവാന്‍ 25 രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം 10 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷകള്‍ ഫെബ്രുവരി 10 ന് വൈകിട്ട് 5 മണിക്ക് മുമ്പ് അക്കാദമി ഓഫീസില്‍ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: