തലശ്ശേരി: തലശ്ശേരി മുനിസിപ്പാലിറ്റിയുടെ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായി തിരുവങ്ങാട് ഗവ ഗേള്‍സ് എച്ച്എസ്എസിലെ ഒന്നാം ക്ലാസ് ഒന്നാന്തരമാക്കിയതിന്റെ ഉദ്ഘാടനം പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപി നിര്‍വ്വഹിച്ചു. സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ഭാസ്കരന് കൂരാറത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.രമേശന് ഡിജിറ്റല്‍ ഉപകരണങ്ങളുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ചില്‍ഡ്രന്‍സ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ തലശ്ശേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് എം.വേണുഗോപാലന്‍ ഒന്നാം ക്ലാസ് അധ്യാപിക രാധടീച്ചര്‍ക്ക് കൈമാറി. കെ.വിനയരാജ്, വി.എം.സുകുമാരന്‍, പി.പി.സാജിദ, പ്രിന്‍സിപ്പാള്‍ എ.കെ.അബ്ദുള്‍ ലത്തീഫ്, ഹെഡ്മിസ്ട്രസ് കെ.കെ.വസന്ത, ഡോ.സി.കെ.മോഹനന്, സ്റ്റാഫ് സെക്രട്ടറി എന്‍.സതീശന് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.രമേശന് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ.യതീന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: