നാദാപുരം: വീട്ടിനുള്ളില്‍ നടത്തിയ വ്യാജ വാറ്റ് പൊലിസ് പിടികൂടി. കല്ലാച്ചിമലയില് ലക്ഷം വീട് കോളനിക്കടുത്ത മലയില്‍ ബാലന്റെ വീട്ടില്‍ നിന്നാണ് വാഷും ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നഉപകരണങ്ങളും പിടികൂടിയത്. 100 ലിറ്ററിന്റെ പാസ്റ്റിക് കാന്‍ ,അലൂമിനിയം പാത്രങ്ങള്‍, തയ്യാറാക്കി സൂക്ഷിച്ച വാഷിന്റെ ചേരുവകള്‍ എന്നിവയാണ് വീട്ടിനുള്ളില്‍ നിന്നും ലഭിച്ചത്.
വാറ്റിനായി സൂക്ഷിച്ചിരുന്ന കോട പോലീസ്സ് നശിപ്പിച്ചു. പൊലിസിനെ കണ്ടതോടെ ബാലന് വീട്ടില്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു.
വീട്ടിനുള്ളില്‍ വാറ്റുന്ന മദ്യംസൂക്ഷിക്കാനാവശ്യമായ പാത്രങ്ങളും കണ്ടെത്തി . നാദാപുരം എസ് ഐ അഭിലാഷ്, അഡീ: എസ് ഐ രവീന്ദ്രന് ടി, ജയകൃഷ്ണന്, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇവ പിടകൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: