കോഴിക്കോട്: പട്ടികജാതി- വര്‍ഗ്ഗവികസന വകുപ്പുകളുടെയും കിര്‍ടാഡ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗദ്ദിക ജനുവരി 21 ന് വളയം ഗവ. ഹയര്‍ സെക്കന്റി ഹാളില്‍ ആരംഭിക്കുമെന്ന് മന്ത്രി എ.കെ. ബാലന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേള വൈകീട്ട് 5.30 ന് ആരോഗ്യ വകുപ്പ് മന്ത്രി, കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. സ്റ്റാളുകളുടെ ഉദ്ഘാടനം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് നിര്‍വ്വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം മഞ്ജു വാര്യര്‍ നിര്‍വ്വഹിക്കും. ജനുവരി 30 ന് സമാപന സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
പരമ്പരാഗത ഉല്പന്നങ്ങളുടെ പ്രദര്‍ശന/വിപണന മേള പരമ്പരാഗത കൈത്തൊഴില്‍ വിദഗ്ധര്‍ നിര്‍മ്മിച്ച ഉല്പന്നങ്ങള്, പ്രകൃതിയുടെ ദാനമായ വനവിഭവങ്ങള്‍, പരമ്പരാഗത ഗോത്രഭക്ഷണം, ഗോത്ര വൈദ്യം, ആവിക്കുളി എന്നിവ ഗദ്ദികയുടെ പ്രത്യേകതയാണ്. 80 സ്റ്റാളുകളില്‍ ഉല്പന്നങ്ങള് വിപണനം നടക്കും.
പട്ടിക വിഭാഗ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പവലിയനുകളും ഉണ്ടാവും. ആദിവാസി ജനവിഭാഗങ്ങളുടെ കലാരൂപങ്ങള്‍, നാടകം, മാജിക് ഷോ എന്നിവയും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: