എംബിഎ വിദ്യാര്‍ത്ഥിനിക്ക് മുന്‍കൂര്‍ ഫീസ് മടക്കി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Tuesday 17 January 2017 12:04 pm IST

കോഴിക്കോട്: എം.ബി.എ വിദ്യാര്‍ത്ഥിനിയില്‍ നിന്നും കല്ലന്തോട് കെ.എം.സി.റ്റി സ്‌കൂള്‍ ഓഫ് ബിസിനസ് ഈടാക്കിയ 25,000 രൂപ ഉടന്‍ മടക്കി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് സര്‍വകലാശാലയിലെ എം.ബി.എ വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസിന്റെ ഉത്തരവ്. സര്‍വകലാശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ പ്രവേശനം ലഭിക്കുന്നതിനു മുമ്പ് വിദ്യാര്‍ത്ഥിനിക്ക് കെ.എം.സി.റ്റി സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ പ്രവേശനം ലഭിച്ചിരുന്നു. പ്രവേശന വേളയില്‍ 25,000 രൂപ മുന്‍കൂറായി നല്‍കി. എന്നാല്‍ ക്ലാസ്തുടങ്ങുന്നതിനു മുമ്പ് കാലിക്കറ്റ് സര്‍വകലാശാലയുടെ ബിസിനസ് സ്‌കൂ ളില്‍ പ്രവേശനം ലഭിച്ചു. തുടര്‍ന്ന് മുന്‍കൂറായി അട ച്ച തുക തിരികെ ചോദിച്ചെങ്കിലും കോളേജ് നല്‍കിയില്ല. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍ കെ.എം.സി.റ്റി കോളേജില്‍ നിന്നും വിശദീകരണം തേടിയിരുന്നു. തുക നല്‍കാനാ വില്ലെന്നാണ് കോളേജിന്റെ നിലപാട്. ഇതിനിടെ സര്‍വകലാശാലക്ക് കീഴിലുള്ള കുട്ടികളുടെ പരാതി സെല്ലിലും വിദ്യാര്‍ത്ഥിനി പരാതി നല്‍കി. തുക മടക്കി നല്‍കാനായിരുന്നു സിന്റിക്കേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാല ബോര്‍ഡിന്റെ ഉത്തരവ്. അതും കോളേജ് അനുസരിച്ചില്ല. തുക മടക്കി നല്‍കിയശേഷം വിവരം രേഖാമൂലം സമര്‍ പ്പിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.