പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് 20ന്

Tuesday 17 January 2017 12:16 pm IST

ഒറ്റപ്പാലം:കടമ്പഴിപ്പുറം ഇരട്ടകൊലപാതകം നടന്നുരണ്ടുമാസമായിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിയാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 20ന് പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തും.കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്നാണ് ആവശ്യം. നവംബര്‍ 15നാണ് കടമ്പഴിപ്പുറം കണ്ണകുര്‍ശിപറമ്പില്‍ ചീരപ്പത്ത് വടക്കേക്കര ഗോപാലകൃഷ്ണനെയും ഭാര്യ തങ്കമണിയേയുംവീട്ടിലെ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടയിലാകാം കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിനു പരിസരത്തുള്ള കുറ്റിക്കാടുകളും ജലാശയങ്ങളും പരിശോധിച്ചതിനെ തുടര്‍ന്നു കൊലയ്ക്ക് ഉപയോഗിച്ചതായി കരുതുന്ന മടവാള്‍പോലീസ് കണ്ടെടുത്തിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി നിരവധിപേരെ ചോദ്യം ചെയ്‌തെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.