ശുചീകരണം ആരംഭിച്ചു; ജലവിതരണം വൈകും

Tuesday 17 January 2017 4:10 pm IST

കുന്നത്തൂര്‍: താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ കെഐപി കനാല്‍ ശൃംഖലയിലെ ശുചീകരണജോലികള്‍ ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ശുചീകരണജോലികള്‍ പുരോഗമിക്കുന്നത്. 100 കിലോമീറ്ററിന് അകത്താണ് താലൂക്കില്‍ ആകെയുള്ള കനാല്‍ ശൃംഖലയുടെ വ്യാപ്തി. വേനല്‍ക്കാലത്ത് പ്രധാന ആശ്രയം കനാലുകള്‍ വഴിയുള്ള ജലവിതരണമാണ്. വേനലിന്റെ ആരംഭത്തില്‍ തന്നെ കിണറുകളും കുളങ്ങളും വറ്റിവരളുകയും കൃഷികള്‍ കരിഞ്ഞുണങ്ങുകയും ചെയ്യും. കനാല്‍ ശുചീകരണം ഈ മാസം അവസാനത്തോടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ജലവിതരണം ആരംഭിക്കാന്‍ ഏപ്രില്‍വരെ കാത്തിരിക്കേണ്ടിവരും. തെന്മല പരപ്പാര്‍ അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ തവണത്തേക്കാള്‍ 16 അടിയോളം താഴ്ന്നതാണ് പ്രതിസന്ധിക്ക് കാരണം. വേനല്‍മഴ ലഭിക്കാതെ ഡാം തുറക്കാന്‍ സാധ്യമല്ലെന്ന് അധികൃതര്‍ പറയുന്നു. ജലം വൈകിയാല്‍ കുന്നത്തൂരില്‍ വരള്‍ച്ച ഈ പ്രാവശ്യം രൂക്ഷമാകും. അതേസമയം കാനലുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അറ്റകുറ്റപ്പണി നടത്താതെ ഇതുവഴി ജലം കടത്തിവിട്ടാല്‍ കനാല്‍ കടന്നുപോകുന്ന ഭാഗത്തെ വെള്ളം കയറാന്‍ ഇടയാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.