ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ആലോചിക്കാന്‍ ഇടതുപാര്‍ട്ടികളുടെ യോഗം നാളെ ദല്‍ഹിയില്‍ ചേരും. പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിയാക്കുന്നതിനോട് വിയോജിപ്പില്ലെന്ന സൂചനയാണ് ഇടത് നേതാക്കള്‍ നല്‍കുന്നത്.
സ്ഥാനാര്‍ത്ഥിയെപ്പറ്റി സമാനചിന്താഗതിയുള്ള പാര്‍ട്ടികളുമായി ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസം സി.പി.എം സെക്രട്ടറി പ്രകാശ്കാരാട്ട് പറഞ്ഞിരുന്നു. ഇതിന് മുന്നോടിയായാണ് ഇടത് പാര്‍ട്ടികള്‍ നാളെ യോഗം ചേരുന്നത്. മറ്റ് പാര്‍ട്ടികളുമായുള്ള ചര്‍ച്ചയില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് യോഗം ആലോചിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: