ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുകൂല തീരുമാനത്തിന് പിന്നാലെ അഖിലേഷ് അച്ഛന് മുലായം സിങ്ങുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തി.
38 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക മുലായം അഖിലേഷിന് കൈമാറി. ഇതില്‍ മുലായത്തിന്റെ സഹോദരനും അഖിലേഷിന്റെ ബദ്ധശത്രുവുമായ ശിവ്പാല്‍ യാദവുമുണ്ട്. മുലായം പുതിയ പാര്ട്ടിയുണ്ടാക്കില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
അഖിലേഷിനെതിരെ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം മുലായം പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയിലെ എതിര്‍പ്പ് മറികടന്ന് അഖിലേഷിനെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നാടകമാണ് പിളര്‍പ്പെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: