മഹിളാമോര്‍ച്ച അനുശോചിച്ചു

Wednesday 18 January 2017 1:17 am IST

തലശ്ശേരി: സിപിഎം തീവെപ്പില്‍ പാലക്കാട് കഞ്ചിക്കോട് സ്വദേശി വിമല കൊല്ലപ്പെട്ട സംഭവത്തില്‍ തലശ്ശേരി മഹിളാ മോര്‍ച്ച തലശ്ശേരി മണ്ഡലം കമ്മറ്റി അനുശോചിച്ചു. മാര്‍ക്‌സിസ്റ്റ് കൊടും ക്രൂരതയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സ്മിത ജയമോഹന്‍ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കും എന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ സ്ത്രീകളുടെയും കുട്ടികളുടെയും നേരേയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാക്കുകയാണ്. പ്രായമായ അമ്മുഅമ്മയെപ്പോാലും ബോംബെറിഞ്ഞ് കൊന്ന പാരമ്പര്യമുള്ള സിപിഎം ദളിത് പെണ്‍കുട്ടികളുടെ നേരേയും ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. കേരളത്തിന് പുറത്ത് നടക്കുന്ന സംഭവങ്ങളില്‍ പ്രതികരിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ കണ്‍മുന്നില്‍ നടക്കുന്ന സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നിര്‍ത്തണമെന്നും സ്മിത ജയമോഹന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ജീഷ്മ, സെക്രട്ടറി രഞ്ചിനി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.