ചെമ്പേരി നിര്‍മ്മല ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികം ഇന്ന്

Wednesday 18 January 2017 1:17 am IST

ചെമ്പേരി: ചെമ്പേരി നിര്‍മ്മല ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ അറുപതാം വാര്‍ഷികാഘോഷവും, സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അദ്ധ്വാപിക സൂസമ്മ ജോണ്‍, ഓഫീസ് അറ്റന്‍ഡന്റ് എ.എം.സ്‌ക്കറിയ എന്നിവര്‍ക്കുള്ള യാത്രയയപ്പു സമ്മേളനവും ഇന്ന് രാവിലെ 9.30ന് ചെമ്പേരി മദര്‍ തെരേസ ഓഡിറ്റോറിയത്തില്‍ മാത്യു.എം.ചാലില്‍ ഉദ്ഘാടനം ചെയ്യും.ഫാ: ഡോ:ജോസഫ് കരിനാട്ട് അദ്ധ്യക്ഷത വഹിക്കും. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ: ജെയിംസ് ചെല്ലംങ്കോട്ട് സ്‌കൂള്‍ ചരിത്രപ്പതിപ്പ് പ്രകാശനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ: ജോസഫ് കുരിശുംമൂട്ടില്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്യും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.