സപ്പോര്‍ട്ട് എഞ്ചിനീയര്‍

Wednesday 18 January 2017 1:17 am IST

കണ്ണൂര്‍: പത്തനംതിട്ട ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും ഒഴിവ് വരുന്ന മറ്റ് ജില്ലകളിലും താല്‍ക്കാലിക അടിസ്ഥാനത്തില്‍ സപ്പോര്‍ട്ടിംഗ് എഞ്ചിനീയറെ നിയമിക്കുന്നു. ബിടെക്/എംസിഎ/എംഎസ്‌സി (കമ്പ്യൂട്ടര്‍ സയന്‍സ്) ബി ഇ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 16,500 രൂപ പ്രതിഫലമായി ലഭിക്കും. വിദ്യാഭാസ യോഗ്യത, ജാതി, പ്രായം, ജില്ല എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പോടുകൂടി യുള്ള അപേക്ഷ സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി സി 81-2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി ഒ. തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ ര്യയലൃൃെശലറശ@േഴാമശഹ.രീാ ലോ ജനുവരി 20 നകം അയക്കണം. ത്രീഡി ആനിമേഷന്‍ ആന്റ് വിഷ്വല്‍ ഇഫക്ട് പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിരുദധാരികള്‍ ഈ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്. 6 മാസത്തെ പരിശീലനത്തിന് 4000 രൂപ പ്രതിമാസം സ്റ്റൈപ്പന്റ് ലഭിക്കും. ഫോണ്‍ -0471 2323949.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.