ആലുവ: മാര്‍ അത്തനേഷ്യസ് ട്രോഫിക്കായുള്ള ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉദിനൂര്‍ ജിഎച്ച്എസ്എസ് ക്വാര്‍ട്ടറിലെത്തി. ഇന്നലത്തെ പ്രീ ക്വാര്‍ട്ടറില്‍ തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഉദിനൂര്‍ അവസാന എട്ടിലെത്തിയത്.
വിജയികള്‍ക്കായി ഏഴാം മിനിറ്റില്‍ അര്ജുന് മനോജ്, 33-ാം മിനിറ്റില്‍ അന്ജയ്. പി, 55-ാം മിനിറ്റില്‍ ദില്‍ജിത്. വി.വി എന്നിവര്‍ ലക്ഷ്യം കണ്ടു.ഇന്ന് നടക്കുന്ന അവസാന പ്രീ ക്വാര്‍ട്ടറില്‍ കൊല്‍ക്കത്ത ജോണ്‍പൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഇടവണ്ണ ഐഒഎച്ച്എസ്എസിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: