ഐ ലീഗ് ഫുട്‌ബോള്‍: ഐസ്വാളിനും ബഗാനും ജയം

Wednesday 18 January 2017 3:53 am IST

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ബഗാനും ഐസ്വാളിനും തകര്‍പ്പന്‍ ജയം. കൊല്‍ക്കത്തയിലെ രബീന്ദ്ര സരോവര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മോഹന്‍ബഗാന്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് മിനര്‍വ പഞ്ചാബിനെ തകര്‍ത്തു. ഡാരില്‍ ഡഫി, ലാല്‍പെഖുലിയ എന്നിവരുടെ ഇരട്ട ഗോളുകളാണ് മിന്നുന്ന ജയം ബഗാന് സമ്മാനിച്ചത്. ഡഫി 16, 32 മിനിറ്റുകളിലും ലാല്‍പെഖുലിയ 28, 77 മിനിറ്റുകളിലുമാണ് ഗോളുകള്‍ നേടിയത്. ബാഗന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. വിജത്തോടെ 9 പോയിന്റുമായി ബഗാന്‍ ഒന്നാമത്. മറ്റൊരു മത്സരത്തില്‍ ഷില്ലോങ് ലെജോങ് എഫ്‌സിയെ 2-1നാണ് ഐസ്വാള്‍ പരാജയപ്പെടുത്തിയത്. ഐസ്വാളിന് വേണ്ടി 32-ാം മിനിറ്റില്‍ ലാല്‍റൗത് താരയും 63-ാം മിനിറ്റില്‍ ജയേഷ് റാണയും ഗോള്‍ നേടി. ഷില്ലോങ്ങിനായി യുറ്റ കിനോവാകി 85-ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ കണ്ടെത്തി. ഐസ്വാളിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. മറ്റൊരു മത്സരത്തില്‍ ഡിഎസ്‌കെ ശിവാജിയന്‍സ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചെന്നൈ സിറ്റിയെ തോല്‍പ്പിച്ചു. 30-ാം മിനിറ്റില്‍ സിയോങ് യോങ് കിമ്മും 56-ാം മിനിറ്റില്‍ ജുവാന്‍ ബരാസോയും വിജയികളുടെ ഗോള്‍ നേടി. മൂന്ന് മത്സരങ്ങള്‍ കളിച്ച ശിവാജിയന്‍സിന്റെ ആദ്യ വിജയമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.