പെട്രോള്‍ പമ്പുകള്‍ 23ന് അടച്ചിടും

Wednesday 18 January 2017 4:38 am IST

കല്‍പ്പറ്റ: മാനദണ്ഡങ്ങള്‍ പാലിക്കാതെ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് സിബിഐ അന്വേഷണമാവശ്യപ്പെട്ട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്. സൂചനാ സമരമെന്ന നിലയില്‍ ഇന്ന് വയനാട്ടിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. പരിഹാരമായില്ലെങ്കില്‍ ഈ മാസം 23ന് സംസ്ഥാനമൊട്ടാകെ പമ്പുകളടച്ചിടുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. തോമസ് വൈദ്യര്‍, സെക്രട്ടറി എം. രാധാകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.