വിജിലന്‍സിനെതിരെ കാനം

Wednesday 18 January 2017 4:51 am IST

തിരുവനന്തപുരം: വിജിലന്‍സിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിജിലന്‍സ് പ്രവര്‍ത്തനം വസ്തുനിഷ്ഠമാകണമെന്ന് പറഞ്ഞ കാനം വിജിലന്‍സിന് വേഗം പോര എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും തുറന്നടിച്ചു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പ്രവര്‍ത്തനത്തെയും കാനം രൂക്ഷമായി വിമര്‍ശിച്ചു. വിജിലന്‍സ് എന്ന് ഉദ്ദേശിക്കുന്നത് ഏകാംഗ സംവിധാനത്തെയല്ല. ഡയറക്ടറില്‍ മാത്രമായി കേന്ദ്രീകരിക്കുന്നത് ശരിയല്ല. ഒരു ടീമായിത്തന്നെ പ്രവര്‍ത്തിക്കണം. വിജിലന്‍സിനെ സ്വതന്ത്രമാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെടണം. മുന്‍ സര്‍ക്കാരിന്റെ കാലത്തെ വിവാദമായ കേസുകള്‍ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. വിജിലന്‍സ് സംവിധാനം പരിഷ്‌കരിക്കാന്‍ കമ്മീഷനെ നിയോഗിക്കണം. മുന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. അതിനാല്‍ ആ കേസുകളിലെ കുറ്റക്കാരെ കണ്ടെത്തി പൊതുസമൂഹത്തില്‍ കൊണ്ടുവരണം. മാണിക്കെതിരായ കേസുകളിലെ അനേ്വഷണത്തിന് വേഗം പോര. വിജിലന്‍സ് ഡയറക്ടറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അഭിപ്രായം പറയുന്നില്ലെന്നും കാനം സ്വകാര്യ ചാനലിനോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.