സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിച്ച ‘ചിലമ്പൊലി’ സപ്ലിമെന്റിന്റെ പ്രകാശനം ഇന്നലെ കലോത്സവ വേദിയില്‍ നടന്നു. ജന്മഭൂമി സ്റ്റാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ഇന്‍ ചാര്‍ജ്ജ് കെ.ബി.പ്രജില്‍ ആര്‍ടിസ്റ്റ് ശശികലയ്ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ചടങ്ങില്‍ ജന്മഭൂമി അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ടി.ബിജു, ഫീല്‍ഡ് ഓര്‍ഗനൈസര്‍മാരായ ബാബു എളയാവൂര്, കെ.രതീശന്, ഗണേഷ് മോഹന്‍, കെ.കെ.പത്മനാഭന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: