സംസ്ഥാന സ്ക്കൂള് കലോത്സവത്തിന്റെ രണ്ടാം ദിനം നടന മോഹനം. ഒട്ടുമിക്ക വേദികളിലും നൃത്തനൃത്യങ്ങളുടെ അകമ്പടിയോടെയാണ് ഇന്നലെ രാവിലെ മത്സരങ്ങള്‍ ആരംഭിച്ചത്. ഒന്നാം വേദിയായ പോലീസ് മൈതാനത്തെ നിളയില്‍ കുച്ചുപ്പുടി മത്സരമാണ് നടന്നത്.
ചന്ദ്രഗിരിയില്‍ കേരളനടനവും കബനിയില്‍ മോഹിനിയാട്ടവും വേദി 5 വളപട്ടണത്ത് ഓട്ടന്‍തുളളലും ആരംഭിച്ചു. ഉദ്ഘാടനദിവസം മത്സരങ്ങള്‍ ഏറെ വൈകിയാണ് അവസാനിച്ചത്. ഇന്നലെ മത്സരാര്‍ത്ഥികള്‍ കൃത്യസമയത്ത് തന്നെ വേദികളില്‍ എത്തിയെങ്കിലും സംഘാടകര്‍ എത്താന്‍ താമസിച്ചതിനാല്‍ മത്സരങ്ങള്‍ വൈകിയാണ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: