സംഗീതസ്നേഹികളുടെ മനസ്സു നിറച്ച് ലളിതഗാനവും മാപ്പിളപ്പാട്ടും. വേദി പതിനൊന്ന് ജവഹര്‍ ഓഡിറ്റോറിയത്തിലാണ് ഇന്നലെ ലളിതഗാനം എച്ച്എസ്എസ്(പെണ്), ലളിതഗാനം എച്ച്എസ്(ആണ്), മാപ്പിളപ്പാട്ട് എച്ച്എസ് (ആണ്), (പെണ്) മത്സരങ്ങള്‍ നടന്നത്.
ഹാള്‍ മുഴുവന്‍ നിറഞ്ഞുകവിഞ്ഞിരുന്നു. പാട്ടിനൊപ്പം താളമിടാനും കയ്യടിക്കാനും കാണികള്‍ ഒപ്പംകൂടി. അതേസമയം വേദിയിലുണ്ടായ അസൗകര്യങ്ങള്‍ മത്സരാര്‍ത്ഥികളെയും ആസ്വാദകരെയും ഒരേപോലെ ബുദ്ധിമുട്ടിലുമാക്കി.
ശബ്ദസംവിധാനത്തിലെ തകരാര്‍ മാപ്പിളപ്പാട്ട് മത്സരത്തിനിടെ പ്രതിഷേധത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: