തൊഴിലുറപ്പ് പദ്ധതി ജില്ല ഒന്നാമത്

Wednesday 18 January 2017 7:30 pm IST

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ലോഭമായ സഹാ യം ലഭിച്ചതിനാല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ആലപ്പുഴ സംസ്ഥാനത്ത് ഒന്നാമതെത്തി. വിവിധ പദ്ധതികളുടെ നടത്തിപ്പ്, തൊഴില്‍ ദിനങ്ങളുടെ എണ്ണം, ലേബര്‍ ബജറ്റിന്റെ ലക്ഷ്യം, വിവിധ പദ്ധതികളുമായുള്ള സംയോജിത പ്രവൃത്തി തുടങ്ങി എല്ലാ മേഖലയിലും സംസ്ഥാന ശരാശരിക്കും മുമ്പേയാണ് ജില്ല. ആലപ്പുഴയില്‍ 2008ല്‍ നടപ്പാക്കാനാരംഭിച്ച പദ്ധതിക്ക് ഇന്ന് സമസ്തജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനായിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 2,52,760 കുടുംബങ്ങളില്‍ 2,51,956 പേര്‍ക്ക് തൊഴില്‍ കാര്‍ഡ് നല്കി. ഡിസംബര്‍ 31 വരെ 33,16,435 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 42,83,243 തൊഴില്‍ദിനങ്ങളാണ് സൃഷ്ടിച്ചത്. ഇതുവഴി 129 ശതമാനം അധിക പ്രവൃത്തി ചെയ്യാനായി. ഇതേ സമയത്തെ സംസ്ഥാന ശരാശരി 85 ശതമാനമാണ്. ഏറ്റെടുത്ത പദ്ധതികള്‍ക്കായി 11951.51 ലക്ഷം രൂപ ചെലവഴിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 18331.54 ലക്ഷം രൂപ ചെലവഴിക്കാനായി. 1260.16 ലക്ഷം രൂപ സാധനസാമഗ്രികള്‍ക്കായി ചെലവഴിച്ചു. വേതനയിനത്തില്‍ ലേബര്‍ ബജറ്റിനേക്കാള്‍ 79.48 ശതമാനം തുക അധികമായി ചെലവഴിച്ചാണ് ജില്ല മുന്നിലെത്തിയത്. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം 14,085 പ്രവൃത്തികള്‍ ഏറ്റെടുത്തതില്‍ 12,430 എണ്ണവും പൂര്‍ത്തിയാക്കി. 17 കളിസ്ഥലങ്ങള്‍, 180 റോഡുകളുടെ നിര്‍മാണം എന്നിവ ഉള്‍പ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.