ആലപ്പുഴ: വിലക്കയറ്റം തടയുക, ബിപിഎല്‍ ലിസ്റ്റിലെ അപാകത പരിഹരിക്കുക, ദളിത് പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തിരുവനന്തപുരം സെക്രട്ടറിയേറ്റിലും ഫെബ്രുവരി മൂന്നിന് ധര്‍ണ നടത്താന്‍ ബിഡിജെഎസ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
സെക്രട്ടറിയേറ്റ് ധര്‍ണ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. പിഎഫ് പെന്ഷന് കിട്ടുന്ന തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍ നിര്‍ത്തലാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം. ലക്ഷക്കണക്കിന് പരമ്പരാഗത തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നം ഗുരുതരമായ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. തുച്ഛമായി ലഭിക്കുന്ന പിഎഫ് പെന്ഷന് വാര്‍ദ്ധക്യകാലത്ത് മരുന്ന് വാങ്ങാന്‍ പോലും തികയാത്ത സാഹചര്യത്തില്‍, ക്ഷേമ പെന്‍ഷനുകള്‍ നിര്‍ത്താനുള്ള കേരള സര്‍ക്കാര്‍ തീരുമാനം തിരുത്തണെമന്നും ബിഡിജെഎസ് ആവശ്യപ്പെട്ടു.
നേതൃയോഗത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ടി.വി. ബാബു, സുഭാഷ് വാസു, അരയക്കണ്ടി സന്തോഷ്, ഏ.ജി. തങ്കപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: