ആന്ധ്രയിലും സോളാര്‍ തട്ടിപ്പ്: 30 ബിസിനസുകാരെ പറ്റിച്ച് 150 കോടി തട്ടി

Wednesday 18 January 2017 8:32 pm IST

ബോയാസ് അഗസ്റ്റിന്‍

ഹൈദരാബാദ്: കോണ്‍ഗ്രസ് എംഎല്‍എ കോമതി റെഡ്ഡി വെങ്കട് റെഡ്ഡിയുടെ സഹോദരന്‍ നരസി റെഡ്ഡിയടക്കം മുപ്പതിലേറെ ബിസിനസുകാരെ പറ്റിച്ച് 150 കോടി രൂപ തട്ടിയ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ഥി ബോയാസ് അഗസ്റ്റിന്‍ അറസ്റ്റില്‍. ഇയാളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പോലീസ് ബാങ്കുകളോട് നിര്‍ദ്ദേശിച്ചു.

സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് സുശീ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി നരസി റെഡ്ഡിയില്‍ നിന്ന് രണ്ടു കോടി തട്ടിയെന്ന പരാതിയിലാണ് ബോര്‍ഗ് എനര്‍ജി എംഡി അറസ്റ്റിലായത്. സമാനമായ രീതിയിലാണ് മറ്റുള്ളവരില്‍ നിന്ന് പണം തട്ടിയെടുത്തത്. ഇയാള്‍ക്കെതിരെ ഏഴു കേസുകള്‍ എടുത്തു. ഹൈദരാബാദ്, ഭീമാവരം, തനുകു, വിശാഖപട്ടണം, ചെന്നൈ, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ തട്ടിപ്പ് നടത്തി. തട്ടിയെടുത്ത പണം കൊണ്ട് മണിമന്ദിരവും നിരവധി ആഡംബര കാറുകളും സ്വന്തമാക്കിയ ഇയാളുടെ കമ്പനി തന്നെ വ്യാജമെന്നു സൂചന.

ബോര്‍ഗ് എനര്‍ജി എന്ന സ്ഥാപനത്തിന്റെ പേരില്‍ വെബ് സൈറ്റുണ്ടാക്കി അതില്‍ വലിയ അവകാശവാദങ്ങള്‍ കുത്തിനിറച്ചിരുന്നു. ഇതില്‍ വീണു പോയവരാണ് തട്ടിപ്പിന് ഇരയായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.