മാവേലിക്കര: പപ്പട പായ്ക്കറ്റുകളില്‍ ഗുണമേന്മ വ്യക്തമാക്കുന്ന മുദ്ര പതിപ്പിക്കുന്നതിനു കേരള പപ്പട മാനുഫാക്ചേഴ്സ് അസോസിയേഷന് (കെപ്മ) ജില്ലാ സമ്മേളനം തീരുമാനിച്ചു. ഇതിനായി മുദ്ര രൂപകല്‍പ്പന ചെയ്യും. സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഏബ്രഹാം സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.
സുബി മോള്, സെക്രട്ടറി പി. മിഥുന്, മുരളി മാന്നാര്‍, ജയന് താമരക്കുളം, ഗോകുലന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികള്‍: പി. വേണുഗോപാല്‍ (പ്രസി.), മുരളി മാന്നാര്‍ (വൈസ് പ്രസി.), പി. മിഥുന് (സെക്ര.), ജയന് താമരക്കുളം (ജോ.സെക്ര.), ഗോകുലന് (ട്രഷ.).
പ്രതികരിക്കാൻ ഇവിടെ എഴുതുക: