ഹൈദരാബാദ്: കുട്ടികളുടെ അശ്ലീല സാഹിത്യങ്ങള്‍ വീഡിയോ രൂപത്തിലും ചിത്രങ്ങളുടെ രൂപത്തിലും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിന് അമേരിക്കന്‍ പൗരനായ ജെയിംസ് കിര്‍ക് ജോണ്‍സിനെ സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. വീഡിയോകളിലും ചിത്രങ്ങളിലും അശ്ലീല വിവരണങ്ങളുമുണ്ട്.
ഇന്റര്‍പോള്‍ നല്കിയ സൂചനകള്‍ പ്രകാരമാണ് അറസ്റ്റ്. ഐപി അഡ്രസ് പിന്തുടര്ന്നാണ് ഇയാളെ ഹൈദരാബാദിലെ താമസസ്ഥലത്ത് നിന്നു പിടികൂടിയത്. വീഡിയോകളും ചിത്രങ്ങളുമടക്കം 29,288 ഇനങ്ങളടങ്ങിയ ലാപ്ടോപ്പും ഇയാളില്‍ നിന്നു പിടിച്ചെടുത്തു.
അശ്ലീല സാധനങ്ങളടങ്ങിയ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവ്, അശ്ലീല ചിത്രങ്ങളടങ്ങിയ ഒരു ഐ ഫോണ്‍, 490 ജിഗാ ട്രൈബ് പ്രോഫെല്സ്, 24 ട്വിറ്റര്‍ ഹാന്‍ഡില്‍സ് എന്നിവയും ഇയാളില്‍ നിന്നു കണ്ടെത്തി. ഇയാളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: