സൈന, ജയറാം പ്രീ ക്വാര്‍ട്ടറില്‍

Wednesday 18 January 2017 9:43 pm IST

സരവക് (മലേഷ്യ): ഈ വര്‍ഷത്തെ ആദ്യ ടൂര്‍ണമെന്റായ മലേഷ്യ മാസ്‌റ്റേഴ്‌സ് ഗ്രാന്‍ഡ് പ്രിക്‌സ് ഗോള്‍ഡില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍, അജയ് ജയറാം എന്നിവര്‍ പ്രീ ക്വാര്‍ട്ടറില്‍. വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ തായ്‌ലന്‍ഡ് താരം ചാസിനെ കൊരേപാപിനെ 21-9, 21-8 എന്ന നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഒന്നാം സീഡ് സൈന പ്രീ ക്വാര്‍ട്ടറിലെത്തിയത്. പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ട് മത്സരത്തില്‍ ഇന്തോനേഷ്യന്‍ താരം സപുത്ര വിക്കിയെ 21-9, 21-12 എന്ന നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി ആറാം സീഡ് ഇന്ത്യയുടെ അജയ് ജയറാമും പ്രീ ക്വാര്‍ട്ടറിലെത്തി. അതേസമയം ഹര്‍ഷീല്‍ ഡാനി, പ്രതുല്‍ ജോഷി, ഹേമന്ത് എം. ഗൗഡ എന്നിവര്‍ രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. പുരുഷ ഡബിള്‍സില്‍ മനു അത്രി-സുമീത് റെഡ്ഢി സഖ്യവും വനിതാ ഡബിള്‍സില്‍ അപര്‍ണ ബാലന്‍-പ്രജക്ത സാവന്ത് സഖ്യഖും മിക്‌സഡ് ഡബിള്‍സില്‍ മനു അത്രി-ജ്വാല ഗുട്ട സഖ്യവും പ്രീ ക്വാര്‍ട്ടറിലെത്തി. എന്നാല്‍ മനു അത്രി-അശ്വിനി പൊന്നപ്പ സഖ്യം മിക്‌സഡ് ഡബിള്‍സ് ആദ്യ റൗണ്ടില്‍ പുറത്തായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.