കോട്ടയം: കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്ഐ നടത്തുന്ന ദളിതു പീഢനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പാര്‍ലിമെന്ററി കാര്യവകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവിന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര് കൃഷ്ണരാജ് നിവേദനം നല്കി. നാട്ടകം പോളിടെക്നിക്കിലെയും എം.ജി. യൂണിവേഴ്സിറ്റിയിലെയും ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരേ നടന്ന ക്രൂരത അവസാനിപ്പിക്കണം, അതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ക്യാമ്പസ് ഹോസ്റ്റലുകളില്‍ നടക്കുന്ന അക്രമങ്ങള്‍ തടയണമെന്നും അതിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി സംരക്ഷണ സ്ക്വാഡുകള്‍ രൂപികരിക്കണമെന്നും കൃഷ്ണരാജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: