മറന്നു വച്ച പണം തിരികെ നല്‍കി കച്ചവടക്കാരന്‍ മാതൃകയായി

Wednesday 18 January 2017 9:54 pm IST

എരുമേലി : സാധനം വാങ്ങാന്‍ കടയിലെത്തിയയാള്‍ മറന്നു വച്ച പണം ഉടമസ്ഥന് തിരികെ നല്‍കി കച്ചവടക്കാരന്‍ മാതൃകയായി. എരുമേലി സ്വദേശിയും ടൗണിലെ കച്ചവടക്കാരനുമായ കറുകാഞ്ചേരില്‍ ഇബ്രാഹിമാണ് പണം തിരികെ നല്‍കി മാതൃകയായി. ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.മണിപ്പുഴ സ്വദേശി മാമൂട്ടില്‍ തോമസ് ബാങ്കില്‍ നിന്നുമെടുത്ത പണവുമായി കടയില്‍ സാധനം വാങ്ങാന്‍ എത്തിയതായിരുന്നു. വീട്ടു സാധനങ്ങള്‍ വാങ്ങി മടങ്ങിയ തോമസ് കൈയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് ഇബ്രാഹിമിന്റെ കടയില്‍ മറന്നു വക്കുകയായിരുന്നു. ഇതിനിടെ കടയില്‍ നിന്നും ലഭിച്ച പണം പോലീസ് സ്റ്റേഷനില്‍ കൊണ്ടു കൊടുത്ത് മടങ്ങി വരുന്നതിനിടെ പണം നഷ്ടപ്പെട്ട തോമസ് മണിപ്പുഴ മൈലക്കുന്നേല്‍ നിഷാദ് സലാം എന്നയാളെ കൂട്ടി വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ച് അവസാനം ഇബ്രാഹിമിന്റെ കടയിലെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി പണം കൈമാറുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.