കോട്ടയം: പൊന്‍കുന്നത്ത് ആര്‍എസ്എസിന്റെ പ്രാഥമിക ശിക്ഷാവര്‍ഗ് നടത്തിയ സ്കൂളിലേക്ക് ഡിവൈഎഫ്ഐ, എസ്എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് തടഞ്ഞ പോലീസിനു നേരെ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതിലൂടെ സിപിഎം തങ്ങളുടെ നയം വ്യക്തമാക്കിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി. പോലീസ് സ്റ്റേഷന് ആക്രമിക്കുകയും പോലീസുകാരെ മാര്ദ്ദിക്കുകയും ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. സിപിഎം അക്രമം നടത്തുമ്പോള്‍ പോലീസ് നോക്കുകുത്തിയായി നില്‍ക്കണമെന്നാണ് ഇതിലൂടെ കാണിച്ച് തന്നിരിക്കുന്നത്. ഇത് പോലീസിന് ഒരു പാഠമാണ്. ദളിത് പീഡനങ്ങള്‍ക്കെതിരെ ബിജെപി മാര്‍ച്ച് നടത്തിയപ്പോള്‍ പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയാണുണ്ടായത്. സിപിഎമ്മിന്റെ സെല്‍ഭരണം അവസാനിപ്പിക്കണമെന്നും എന്‍.ഹരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: