കെപിഎംഎസ് പ്രതിഷേധ മാര്‍ച്ച് നടത്തി

Wednesday 18 January 2017 9:57 pm IST

കോട്ടയം: എംജി യൂണിവേഴ്‌സിറ്റി കാമ്പസില്‍ വര്‍ദ്ധിച്ചുവരുന്ന പട്ടികജാതി പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ കെപിഎംഎസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംജി യൂണിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എംഫില്‍ വിദ്യാര്‍ത്ഥിയായ വിവേക് കുമാരന്‍ ഹോസ്റ്റല്‍ മുറിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ടും കുറ്റവാളികള്‍ക്കെതിരെ വധശ്രമത്തിനും പട്ടികജാതി പീഡനനിയമപ്രകാരവും കേസ് എടുക്കണമെന്നും പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് ആവശ്യപ്പെട്ടു. കെപിഎംഎസ് ജില്ലാ സെക്രട്ടറി പി.അനില്‍കുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എന്‍.മോഹനന്‍, എസ്.രാജപ്പന്‍, എം.എഫ്.സംസ്ഥാന ജനറല്‍ സെക്രട്ടറി സുജാത ശിവന്‍, കോട്ടയം യൂണിയന്‍ സെക്രട്ടറി എന്‍.കെ.റജി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.