കളഞ്ഞുകിട്ടിയ ബാഗ് തിരികെ ഏല്‍പ്പിച്ച് മാതൃകയായി

Wednesday 18 January 2017 10:04 pm IST

മൂന്നാര്‍: കളഞ്ഞുകിട്ടിയ ബാഗ് തിരികെ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി. മാട്ടുപ്പെട്ടി എസ്‌റ്റേറ്റിലെ നെറ്റിമേല്‍ ഡിവിഷന്‍ സ്വദേശി സുരേഷാണ് നാട്ടുകാര്‍ക്ക് മാതൃകയായത്. മാട്ടുപ്പെട്ടി ഡാമിന് സമീപത്ത് നിന്ന് കിട്ടിയ പണമടങ്ങിയ ബാഗ് സുരേഷ് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ പി ജിതേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉടമസ്ഥയെ കണ്ടെത്തി ബാഗ് തിരികെ ഏല്‍പ്പിക്കുകയായിരുന്നു. സംഭവം ഇങ്ങനെ; ഇന്നലെ 11  മണിയോടെയാണ് 3600 രൂപയും വിസ ക്രെഡിറ്റ് കാര്‍ഡും കാമറയുമടങ്ങിയ ഹാന്‍ഡ് ബാഗ് സുരേഷിന് ലഭിച്ചത്. തുടര്‍ന്ന് പോലീസിന്റെ സഹായത്തില്‍ നടത്തിയ അന്വേഷണത്തില്‍ പഞ്ചാബ് നാഷ്ണല്‍ ബാങ്കിലെ ജീവനക്കാരിയുടെയാണ് ബാഗ് എന്ന് തിരിച്ചറിഞ്ഞു. സ്റ്റേഷനില്‍ നിന്നും ബാങ്കില്‍ വിവരം അറിയിക്കുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരാണ് ഉടമ ഹരിയാന സ്വദേശിനി അനിത യാദവിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് ഇവരെത്തി സ്‌റ്റേഷനില്‍ നിന്നും ബാഗ് വാങ്ങുകയായിരുന്നു. മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയതായിി രുന്നു അനിതയും കുടുംബവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.