ട്രോഫികളൊന്നും സംഘാടകര്‍ക്ക് സൂക്ഷിച്ചുവെക്കേണ്ടിവരില്ല. ഫലം വന്നാല്‍ ഉടന്‍ ട്രോഫികള്‍ വിതരണം ചെയ്യുന്നതുകൊണ്ടുതന്നെ ഇക്കുറി 250ഓളം ട്രോഫികളും അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തും. മുന്‍ വര്‍ഷങ്ങളിലെ മത്സരാര്‍ത്ഥികളില്‍ പലര്‍ക്കും ട്രോഫികള്‍ ഹാജരാക്കാന്‍ കഴിയാറില്ലായിരുന്നു.
കാരണം കലോത്സവം സമാപന ദിവസമാണ് ഇവ വിതരണം ചെയ്തിരുന്നത്. ആദ്യ ദിവസങ്ങളില്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സമാപന ദിവസം ട്രോഫികള്‍ കൈപ്പറ്റാന്‍ സാധിക്കാറില്ലായിരുന്നു. റോളിംഗ് ട്രോഫികളായതിനാല് അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ ട്രോഫികള്‍ തിച്ചേല്പ്പിക്കേണ്ടതുകൊണ്ട് ചിലര്‍ ട്രോഫികള്‍ വാങ്ങാറില്ലായിരുന്നു. ഹൈസ്കൂള്‍, 89, ഹയര്‍സെക്കണ്ടറി 105, അറബിക്, സംസ്കൃതം കലോത്സവങ്ങള്‍ക്കായി 19 വിതവുമാണ് ട്രോഫികള്‍.
ഈ വിഭാഗത്തിലെല്ലാം മികച്ച നടന്, നടി, മികച്ച സ്കൂള്‍ എന്നിവക്കും ട്രോഫികള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം 45 ട്രോഫികള്‍ വിജയികള്‍ കൈപ്പറ്റിയിരുന്നില്ല. ഈ വര്‍ഷം ഫലപ്രഖ്യാപനം വന്നയുടന്‍ ട്രോഫി കമ്മറ്റി ഓഫീസില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: