കൊച്ചി: ത്രിതല പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണത്തിനായി 520 കോടിയുടെ ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ ഈ തുക ഫലപ്രദമായി വിനിയോഗിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള അധ്യക്ഷത വഹിച്ചു. ഗ്രാമ, ബ്ലോക്ക്, മുനിസിപ്പല്‍ പദ്ധതികളുടെ അവലോകനവും പുരോഗതിയും വിലയിരുത്തി. പദ്ധതി നിര്‍വഹണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന്‍ പഞ്ചായത്തുകള്‍ ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പ്രാതിനിധ്യമില്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍ദേശം മാറ്റി വയ്ക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: