തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം; ലക്ഷങ്ങള്‍ ദര്‍ശനം നടത്തി

Wednesday 18 January 2017 10:38 pm IST

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വ്വതി ദേവിയുടെ നടതുറപ്പ് ഉത്സവം എട്ട് ദിവസം പിന്നിടുമ്പോള്‍ ലക്ഷങ്ങള്‍ ദര്‍ശനം നടത്തി. 22ന് വൈകിട്ട് 8ന് അടക്കുന്നതോടെ ഈവര്‍ഷത്തെ നടതുറപ്പ് ഉത്സവം സമാപിക്കും. നടതുറന്ന ദിവസം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ദിവസേന പതിനായിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. ക്യൂവില്‍ നില്‍ക്കുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും കുടിവെള്ളമടക്കമുള്ള എല്ലാ സൗകര്യങ്ങളും ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്കും രാവിലെ മുതല്‍ വൈകിട്ട് വരെ അന്നദാനം നല്‍കുന്നു. വൈദ്യ സഹായത്തിനായി തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ള ഗൗരി ലക്ഷ്മി ആശുപത്രിയില്‍ നിന്നുള്ള സംഘവുമുണ്ട്. കൂടാതെ ഹോമിയോ ഡിസ്‌പെന്‍സറിയുമുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കായി അഞ്ച് ആംബുലന്‍സിന്റെ സേവനങ്ങളും ക്ഷേത്രത്തില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജില്ല ഭരണകൂടവും പോലീസും ക്ഷേത്രം ട്രസ്റ്റും വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.