തിരുവനന്തപുരം : ദക്ഷിണ റെയില്‍വേയുടെ ആധുനിക എല്‍എച്ബി കോച്ചുകളുമായി ചെന്നൈ മെയില്‍ ഇന്ന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിക്കും. ഇന്നലെ ചെന്നൈയില്‍നിന്ന് രാത്രി 7.45 ന് യാത്രതിരിച്ച ചെന്നൈ മെയില്‍ ഇന്ന് 11.45 ന് തിരുവനന്തപരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 2.50ന് ചെന്നൈയിലേക്ക് തിരിക്കും.മറ്റ് കോച്ചുകളെ അപേക്ഷിച്ച് നീളം കൂടിയ കോച്ചുകളായിരിക്കും ഇത്. പുതിയ കോച്ച് ഘടിപ്പിക്കുന്നതിനാല്‍ നിലവിലുള്ള എ 2, എസ് 12 എന്നീ കോച്ചുകള്‍ ഉണ്ടാകില്ല. റിസര്‍വ് ചെയ്ത എല്ലാവര്ക്കും ഇതു സംബന്ധിച്ച് സന്ദേശം അയച്ചിട്ടുണ്ട്. ചാര്‍ട്ടു നോക്കി പുതിയ സീറ്റ് നമ്പറുകള്‍ അറിയാമെന്ന് ദക്ഷിണ റെയില്‍വേ അറിയച്ചു. അപകടസാദ്ധ്യത കുറവാണ് എന്നതാണ് ഈ കോച്ചുകളുടെ പ്രത്യേകത. ടെലിസ്കോപ്പിക് എഫെക്ട് ഇല്ലാത്തതിനാല്‍ അപകടം നടന്നാല്‍ കോച്ചുകള്‍ ഒന്നിനുമീതെ കയറില്ല എന്ന പ്രത്യേകതയുമുണ്ട്. ഏറ്റവും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ ഈ കോച്ചുകള്‍ക്കാകും. ചെന്നൈ മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, രാജധാനി എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ എല്‍എച്ബി കോച്ചുകള്‍ ഉണ്ടെങ്കിലും അത്യാധുനിക സൗകര്യത്തോടെ കേരളത്തിലോടുന്ന ആദ്യ കോച്ചുകളാകും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: