കലോത്സവ വേദിയിലെ ജന്മഭൂമി സ്റ്റാളില്‍ ജനത്തിരക്കേറുന്നു. ജന്മഭൂമി പ്രശ്നോത്തരി മത്സരത്തില്‍ പങ്കുചേരാനും ജന്മഭൂമി പ്രസിദ്ധികരണങ്ങള്‍ വാങ്ങാനും കാണാനും ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് സ്റ്റാള്‍ സന്ദര്‍ശിക്കുന്നത്. ദിവസേന ചോദ്യങ്ങള്‍ക്ക് ശരിയുത്തരം എഴുതി സമ്മാനപ്പെട്ടിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്‍കുന്നുണ്ട്. ചിലമ്പൊലിയെന്ന പേരില്‍ എല്ലാ ദിവസവും പ്രത്യേക കലോത്സവ പതിപ്പും പ്രസിദ്ധീകരിക്കുന്നുണ്ട്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുളള പ്രമുഖരും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിന്നെത്തിയ മത്സരാര്‍ത്ഥികളും കലാസ്വാദകരും ജാതി-മത-രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ രാപ്പകല്‍ ജന്മഭൂമി സ്റ്റാളിലേക്ക് ദിനം പ്രതി ഒഴുകിയെത്തുകയാണ്.
ഇന്നലത്തെ വിജയിയെ കണ്ടെത്താന്‍ കലോല്ത്സവത്തില് ഹൈസ്ക്കൂള് വിഭാഗം സംസ്കൃതം ഗാനാലപന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജയഗീത നറുക്കെടുപ്പ് നടത്തി. മലപ്പുറത്തെ പി.പിഅക്ബര്അലി സമ്മാനര്‍ഹനായി. സമ്മാനദാനം ജന്മഭൂമി ഏറണാകുളം ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: