രക്ഷിതാക്കള്‍ക്ക് പാരിതോഷികം നല്‍കുന്നു

Thursday 19 January 2017 12:47 am IST

കണ്ണൂര്‍: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ പഠനം നിര്‍ത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പാരിതോഷികം നല്‍കുന്ന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. 90 ശതമാനത്തിലധികം ഹാജരുള്ളവരും 9-ാം തരത്തില്‍ പഠിക്കുന്നവരുമായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ മാപ്പിളബേയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0497 2731081. സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കണ്ണൂര്‍: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ ബി സി മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ളവരാകണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 98000 രൂപയിലും നഗരപ്രദേശങ്ങളില്‍ 120000 രൂപയിലും താഴെയുമായിരിക്കണം. ലാഭകരമായും നിയമപരമായും നടത്താന്‍ പറ്റുന്ന ഏതു സംരംഭത്തിനും വായ്പ നല്‍കും. താല്‍പര്യമുള്ളവര്‍ ംംം.സയെരറര.രീാ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. യോഗ്യരായവരെ അതാത് ജില്ലകളില്‍ നടത്തുന്ന സംരംഭകത്വ വര്‍ക്ക് ഷോപ്പിലേക്ക് ക്ഷണിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി 31. ഫോണ്‍ 0471 2577550.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.