തലശ്ശേരി: ചിറക്കുനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. കോപ്പറേറ്റീന്റവിട വീട്ടില്‍ ടൈല്‍സ് വര്‍ക്ക് ചെയ്യുകയായിരുന്ന ധര്‍മ്മടം റെയില്‍വേ സ്റ്റേഷനടുത്ത ചിറത്താഴ വീട്ടില്‍ രഞ്ചിത്തിനെ(39)യാണ് ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശരീരമാസകലം ഗുരുതരമായി വെട്ടേറ്റ രഞ്ചിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറക്കുനിയിലെ ഷിബിന്‍, രമിത്ത്, വിനീഷ്, സൗരാഗ്, രോഷന്‍, വിഘ്നേഷ് എന്നിവരുടെ നേതൃത്വത്തിലുളള ആറംഗ സംഘമാണ് അക്രമിച്ചത്. സംഭവത്തില്‍ ധര്‍മ്മടം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ധര്‍മ്മടം മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണ് അക്രമം, സംഭവത്തില്‍ ബിജെപി ധര്‍മ്മടം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: