ബോധവത്കരണ ക്ലാസ് നടത്തി

Thursday 19 January 2017 12:49 am IST

പാനൂര്‍: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച െ്രെടഡി പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ ബാങ്കിങ്ങിനെക്കുറിച്ച് കല്ലിക്കണ്ടി എന്‍എഎം കോളജില്‍ ബോധവല്‍കരണം സംഘടിപ്പിച്ചു. ആധാര്‍, മൊബൈല്‍, ബാങ്ക് അക്കൗണ്ട് എന്നിവ ബന്ധിപ്പിക്കുന്ന െ്രെടഡിയെക്കുറിച്ച് ലീഡ് ബാങ്ക് മാനേജര്‍ പി.സന്തോഷ് ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ ഡോ കെ.കെ.മുസ്തഫ ഉല്‍ഘാടനം ചെയ്തു. പ്രൊഫ പി.മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. സിന്റിക്കേറ്റ് ബാങ്ക് മാനേജര്‍ എം.കെ.അനിഷ് കുമാര്‍, എ.പി.ഷമീര്‍, വി.വി.ഹസീബ്, കെ.സി.ഹനീഫ, മിനിമോള്‍.വി.കെ, ശ്രീജ.കെ.വി, പി.പി.സയ്യിദ് മുഹമ്മദ് ഫാസില്‍, മര്‍ജാന്‍ കെ.എം എന്നിവര്‍ പ്രസംഗിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ ആധാര്‍ മൊബൈല്‍, ബാങ്ക് അക്കൗണ്ട് എന്നിവ ബന്ധിപ്പിക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.