പാനൂര്‍: മേക്കുന്ന് കനകമലയില്‍ തീപിടുത്തം ബിഎസ്എന്‍എല്‍ മൊബൈല്‍ ബിടിഎസും കശുമാവിന്തോപ്പും കത്തിനശിച്ചു. ഫയര്‍ ഫോഴ്സ് എത്താന്‍ വൈകിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. റോഡിന്റെ ശോചനാവസ്ഥ കാരണം ഫയര്‍ ഫോഴ്സ് പാതിവഴിയില്‍ കുടുങ്ങുകയായിരുന്നു. നാദാപുരം, തലശ്ശേരി, പാനൂര്‍ എന്നീവിടങ്ങളില് നിന്നാണ് ഫയര്‍ എഞ്ചിനുകള്‍ എത്തിയത്. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച തീപിടിത്തം വൈകുന്നേരം 5.30 ഓടെയാണ് നിയന്ത്രണവിധേയമായത്. മലക്ക് മുകളില്‍ ബിഎസ്എന്‍എല്‍, വോഡഫോണ്‍, ഐഡിയ എന്നിവയുടെ മൊബൈല്‍ ടവറും ബിടിഎസും ജനറേറ്ററും കെട്ടിടങ്ങളും ഉള്ളതും ജനങ്ങളെ ആശങ്കയിലാഴ്ത്തി.. ഒരു കോടിയോളം നഷ്ടമുണ്ടായതായി അധിക്യതര്‍ പറഞ്ഞു. നൂറോളം ഏക്കര്‍ മലയില്‍ മുപ്പതേക്കറോളം പൂര്‍ണ്ണമായും കത്തിനശിപ്പിച്ചു. തീപ്പിടുത്തത്തിന് കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: