കണ്ണൂര്‍: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പില്‍ തെരഞ്ഞെടുക്കുന്ന സമിതികളുടെ മുകളില്‍ വിദഗ്ധ സമിതിയെന്ന പേരില്‍ പാര്‍ട്ടിക്കാരെ നിയോഗിക്കാനുള്ള തീരുമാനം ത്രിതല പഞ്ചായത്ത് സംവിധാനത്തെ പിന്നില്‍ നിന്നും നിയന്ത്രിക്കാനുള്ള ഗൂഡതന്ത്രമാണെന്ന് കെ.സി.ജോസഫ് എംഎല്‍എ. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് രൂപീകരിച്ച് യുഡിഎഫ് ഉപേക്ഷിച്ച ടെക്നിക്കല്‍ അഡൈ്വസറി കമ്മറ്റിയുടെ പുതിയ രൂപമാണിത്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സമിതികളെ നിയന്ത്രിക്കാനും പാര്‍ട്ടി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ ത്രിതല പഞ്ചായത്തുകളില്‍ അനാവശ്യമായ തര്‍ക്കങ്ങള്‍ക്ക് വഴിതെളിയിക്കുമെന്ന് കെ.സി.ജോസഫ് പറഞ്ഞു.
നേരത്തെ എല്‍ഡിഎഫ് ഗവണ്മെന്റ് രൂപീകരിച്ച ടെക്നിക്കല്‍ അഡൈ്വസറി കമ്മറ്റികള്‍ പദ്ധതി നടത്തിപ്പിന് തടസ്സമുണ്ടാക്കുന്നതായും അനാവശ്യമായ പിന്‍വാതില്‍ ഇടപെടലിന് അവസരമുണ്ടാകുന്നതായും പരാതിയുയര്‍ന്നപ്പോഴാണ് ഈ സമ്പ്രദായം വേണ്ടെന്ന് വെക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നല്‍കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും കെ.സി.ജോസഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: