തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കിക്കൊണ്ട് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അനുയായികളുടെ യോഗം വിളിച്ചു. പത്തനാപുരത്ത് മന്ത്രിയുടെ വീട്ടില്‍ ഇന്ന് വൈകിട്ടാണ് യോഗം.
പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും തന്നോടൊപ്പമാകും എന്ന് തെളിയിക്കുന്നതിനുള്ള തന്ത്രങ്ങളാകും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുക. നേരത്തെ ഗണേഷ് കുമാറിനെ അനുകൂലിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായി ഗണേഷ് കുമാര്‍ ജനകീയ വേദി രൂപീകരിച്ചവരും യോഗത്തില്‍ പങ്കെടുക്കും. കൊല്ലം ജില്ലയ്ക്ക് പുറത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയും ഗണേഷ് യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.
യോഗം മാറ്റി വയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗണേഷ് കുമാര്‍ അതിന് വഴങ്ങിയിട്ടില്ല. ഇന്നലെ ബാലകൃഷ്ണ പിള്ളയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഗണേഷ് കുമാര്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വച്ചത്. എന്നാല്‍ പത്താനപുരത്തേത് സൗഹൃദ കൂട്ടായ്മയാണെന്നാണ് ഗണേഷ് കുമാറിന്റെ വിശദീകരണം.
അധികം വൈകാതെ കൊട്ടാരക്കരയില്‍ വിപുലമായ കണ്വെന്ഷന് വിളിച്ച് ഭാവി തീരുമാനം പ്രഖ്യാപിക്കാനും ഗണേഷ് കുമാര്‍ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: