മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി സരസ്വതി രാജു

Thursday 19 January 2017 1:08 am IST

എച്ചഎസ് വിഭാഗം തിരുവാതിരയില്‍ എ ഗ്രേഡ് നേടിയ കൊല്ലം പാതാരം എച്ച്എസിലെ കുട്ടികളോടൊപ്പം
സരസ്വതി രാജു

കഴിഞ്ഞ മുപ്പത് വര്‍ഷമായി കൊല്ലം സ്വദേശികളായ തൊടിയൂര്‍ സരസ്വതിയും ഭര്‍ത്താവ് സരസ്വതി രാജുവും തിരുവാതിരയുമായി സംസ്ഥാന കലോത്സവ രംഗത്തുണ്ട്.
എല്ലാവര്‍ഷവും എല്ലാ ടീമിനും എ ഗ്രേഡും ലഭിക്കും. മൂന്നു തവണ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ആധുനികതയിലേക്ക് മാറാതെ തിരുവാതിരയുടെ വട്ടക്കാലും വട്ടക്കയ്യും എന്ന പാരമ്പര്യച്ചുവടുകളാണ് കുട്ടികളെ അഭ്യസിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നൃത്താധ്യാപകര്‍ വിധി കര്‍ത്താക്കളായി വരുന്നിടത്ത് പലപ്പോഴും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് സരസ്വതി രാജു പറയുന്നു. കൊല്ലം ജില്ലയില്‍ ഇത്തവണ മാത്രം 10 ല്‍ അധികം ടീമുകളാണ് മത്സരിച്ചത്. ഇത്തവണയും രണ്ട് ടീമുകള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സരസ്വതി രാജുവിന്റെ ശിക്ഷണത്തില്‍ സംസ്ഥാന കലോത്സവത്തില്‍ എഗ്രേഡ് നേടി. ഹയര്‍സെക്കന്‍ഡറിയിലും മത്സരിച്ച 2 ടീമുകള്‍ക്ക് എഗ്രേഡ് ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.