തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സി.പി.എം രാഷ്ട്രീയ പോരാട്ടത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും തുറന്ന രാഷ്ട്രീയ പോരാട്ടത്തിന് സി.പി.എം തയ്യാറാകണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്.ബാലക്യഷ്ണ പിള്ളയും മന്ത്രി ഗണേശ് കുമാറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുമെന്നും ഗണേശ് കുമാര്‍ ഇന്ന് പത്തനാപുരത്ത് ചേരുന്ന യോഗത്തിനെ പറ്റി തന്നെ അറിയിച്ചിരുന്നു എന്നും യോഗത്തിന് രാഷ്ട്രീയ പ്രാധാന്യം നല്‍കണ്ട കാര്യമില്ലെന്നും പിള്ള- ഗണേശ് തര്‍ക്കത്തെകുറിച്ച് അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: