ന്യൂദല്‍ഹി: ജൂണില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തനിക്ക് മുന്‍ഗണന നല്കുന്നതായ വാര്‍ത്തകള്‍ പ്രണബ് മുഖര്‍ജി തള്ളി. തന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹമാണെന്നും ഇതിനോട് പ്രതികരിക്കാനില്ലെന്നും പ്രണബ് പറഞ്ഞു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഊഹം മാത്രമാണെന്ന് നേരത്തെയും പ്രണബ് പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അന്തിമപട്ടികയില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കും പ്രണബ് മുഖര്ജിയ്ക്കുമാണ് മുന്‍ഗണന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: