ചെന്നൈ: ജെല്ലിക്കെട്ടിനായി തമിഴ്നാട്ടില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെയാണ് ഇക്കാര്യം പ്രധാനമന്ത്രി അറിയിച്ചത്.
തമിഴ്ജനതയുടെ സാംസ്കാരിക തനിമയെ ആദരിക്കുന്നുവെന്ന് അറിയിച്ച പ്രധാനമന്ത്രി ജെല്ലിക്കെട്ട് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്നും അറിയിച്ചു. ജെല്ലിക്കെട്ടിനെതിരെയുള്ള നിരോധനത്തിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യവുമായാണ് പനീര്‍ശെല്‍വം പ്രധാനമന്ത്രിയെ കണ്ടത്.
അതിനിടെ തമിഴ്നാട്ടിലെ പ്രക്ഷോഭങ്ങള്‍ കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിഷയം മദ്രാസ് ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ ഹര്‍ജിക്കാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: