പ്രായപൂര്‍ത്തിയാകാത്ത യുവതിയെ അപമാനിച്ചയാള്‍ പിടിയില്‍

Thursday 19 January 2017 8:30 pm IST

രാജാക്കാട്: മധ്യപ്രദേശ് സ്വദേശിനിയായ പതിനേഴ്കാരിയെ അപമാനിച്ച കേസില്‍ സുഹൃത്തായ യുവാവ് പോലീസ് കസ്റ്റഡിയില്‍. മധ്യപ്രദേശ് സ്വദേശിയായ രാജേഷ് (20)നെയാണ് അടിമാലി സിഐ യുടെ നേതൃത്വത്തിലുള്ള സംഘം  ബൈസണ്‍വാലിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ബൈസണ്‍വാലി മേഖലയില്‍ തോട്ടങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു മധ്യപ്രദേശില്‍ അയല്‍വാസികളാണ് രാജേഷും പെണ്‍കുട്ടിയും. രാജേഷ് സുഹൃത്തുക്കള്‍ക്കൊപ്പവും പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പവുമാണ് ജോലി തേടി കേരളത്തിലെത്തിയത്. കേരളത്തിലെത്തിയ ശേഷം ഇരുവരും തമ്മില്‍ പ്രണയത്തിലായി. ആറ് മാസം മുമ്പ് നാട്ടിലേക്ക് പോയി മടങ്ങിവന്നതു മുതല്‍ ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഭാര്യ ഭര്‍ത്താക്കന്‍മാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍  രാജാക്കാട് മേഖലയില്‍ പല വീടുകളിലായി കഴിഞ്ഞത്.ഏതാനും ദിവസം മുമ്പ് ഇരുവരും തമ്മില്‍ വഴക്കിട്ടതോടെ പെണ്‍കുട്ടി നെടുങ്കണ്ടത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയി. പ്രതിയായ രാജേഷ് നെടുങ്കണ്ടത്തെ ഇവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രതി ബൈസണ്‍വാലിയിലാണ് താമസിക്കുന്നതെന്നതിനാല്‍ നെടുങ്കണ്ടം പോലീസ് രാജാക്കാട് പോലീസിന് കേസ് കൈമാറി.  പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.