മൂന്നാഴ്ചയായി കുടിവെള്ളം പാഴാകുന്നു

Thursday 19 January 2017 8:34 pm IST

തൊടുപുഴ: പൈപ്പ് പൊട്ടി മൂന്നാഴ്ചയായിട്ടും വാട്ടര്‍ അതോറിട്ടി അധികൃതര്‍ പൈപ്പ് നന്നാക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. വിമല പബ്ലിക് സ്‌കൂളിന് സമീപം ഐശ്വര്യ ലൈനിലാണ് പൈപ്പ് പൊട്ടി ശക്തിയായി വെള്ളം ഒഴുകുന്നത്. വിവരം വാട്ടര്‍ അതോറിട്ടി അധികൃതരെ അറിയിച്ചതായി അയല്‍വാസിയായ ബാലകൃഷ്ണന്‍ പറഞ്ഞു. വേനല്‍ കുടുത്തതോടെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ കുടിവെള്ള പൈപ്പ് പൊട്ടിയിട്ടുണ്ട്. ഇതിനാല്‍ കുടിവെള്ള വിതരണത്തിന് കൃത്യതയില്ലാത്ത സ്ഥിതിയാണ്. പൈപ്പുകള്‍ നന്നാക്കിയാല്‍ പാഴായിപ്പോകുന്ന ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ഉപകരിക്കാനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.