കൊച്ചി: ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ നേതൃത്വത്തില്‍ സംരംഭക ജ്യോതി റെഡ്ഡിയുമായി സംവദിക്കാന്‍ അവസരമൊരുക്കുന്നു. 21ന് വൈകീട്ട് 5.30ന് എറണാകുളം താജ് ഹോട്ടലിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ കീ സോഫ്റ്റ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. വാറംഗല്ലിലെ അനാഥാലയത്തില്‍ വളര്‍ന്ന ജ്യോതി റെഡ്ഡി കുടുംബം നോക്കാന്‍ പാടത്ത് പണിയെടുത്തിരുന്നു. ഇന്നവര്‍ അമേരിക്കയിലെ ശതകോടീശ്വരരില്‍ ഒരാളാണ്. പുതുസംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമെന്ന രീതിയിലാണ് ജ്യോതിയുമായി സംവദിക്കാന്‍ അവസരമൊരുക്കുന്നതെന്ന് എക്കണോമിക്ക് ഫോറം എറണാകുളം ചാപ്റ്റര്‍ പ്രസിഡന്റ് ഗോകുലം വേണുഗോപാല്‍, സംസ്ഥാന വിനോദ്. ബി. നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് 9895068235.
പ്രതികരിക്കാൻ ഇവിടെ എഴുതുക: